Trending

കുന്ദമംഗലം ഗവ. കോളേജ് കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും

കുന്ദമംഗലം ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3 മണിക്ക് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. കോളേജ് ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും.

വെള്ളനൂർ കോട്ടോൽകുന്നിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നൽകിയ അഞ്ചേക്കർ 10 സെൻറ് ഭൂമിയിൽ പ്രവർത്തിച്ചുവരുന്ന കുന്ദമംഗലം ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് വികസനത്തിന്റെ പുതുചരിത്രം എഴുതുകയാണ്. 12 ക്ലാസ് മുറികളും വിശാലമായ സെമിനാർ ഹാളും രണ്ട് കമ്പ്യൂട്ടർ ലാബുകളും ഉൾക്കൊള്ളുന്ന മൂന്നുനില അക്കാദമിക് ബ്ലോക്കും കാൻ്റീനും പെൺകുട്ടികൾക്കുള്ള ഹോസ്റ്റലും ഓപ്പൺ എയർ ഓഡിറ്റോറിയവും വുഷു പ്ലാറ്റ്ഫോമും ഉൾപ്പെടെ അഞ്ചിലധികം പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങളാണ് മന്ത്രി നിർവ്വഹിക്കുന്നത്. ഇതോടെ പുതുതലമുറ കോളേജുകളിൽ ഏറ്റവുമധികം വികസനം നടന്ന കോളേജ് ആയി കുന്ദമംഗലം ഗവൺമെന്റ് കോളേജ് മാറുകയാണ്. സംസ്ഥാന ഗവൺമെന്റ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പുതിയ അക്കാദമിക് ബ്ലോക്കും കാൻറീനും ഹോസ്റ്റലും നിർമ്മിച്ചിട്ടുള്ളത്. കുന്ദമംഗലം എംഎൽഎ അഡ്വ. പി.ടി.എ. റഹീമിൻ്റെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗപ്പെടുത്തിയാണ് വുഷു പ്ലാറ്റ്ഫോം നിർമ്മിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് വുഷു ചാമ്പ്യന്മാരാണ് നിലവിൽ കുന്ദമംഗലം ഗവൺമെന്റ് കോളേജ്.
ഈ നിർമ്മാണത്തോടെ സ്വന്തമായി വുഷു പ്ലാറ്റ്ഫോം ഉള്ള സംസ്ഥാനത്തെ ആദ്യ കോളേജ് ആയി മാറിയിരിക്കുകയാണ് കുന്ദമംഗലം ഗവൺമെന്റ് കോളേജ് . സ്വന്തമായി ഫുട്ബോൾ ടർഫുള്ള ആദ്യ സർക്കാർ കോളേജും കുന്ദമംഗലം ഗവൺമെന്റ് കോളേജ് ആണ്. സംസ്ഥാന ഗവൺമെന്റ് അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്.

നിലവിൽ പാലക്കാട്, വയനാട് തുടങ്ങി ദൂരദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമാണ് പുതുതായി ആരംഭിക്കുന്ന ഗേൾസ് ഹോസ്റ്റൽ. ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ള ഗ്രൗണ്ട് ഫ്ലോറിൽ 36 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഇംഗ്ലീഷ്, എക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിലായി മൂന്ന് യു.ജി പ്രോഗ്രാമുകളും ഗണിത വിഷയത്തിൽ ഒരു പി.ജി പ്രോഗ്രാമുമാണ് കോളേജിൽ നിലവിലുള്ളത്. 500 ഓളം കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്. ഹോസ്റ്റലും കാന്റീനും പുതിയ അക്കാദമിക് ബ്ലോക്കും ഫർണിഷ് ചെയ്യുന്നതിന് 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ക്യാമ്പസ് സമ്പൂർണ്ണ വൈഫൈ ക്യാമ്പസ് ആക്കി മാറ്റുന്നതിനും സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനും 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് 15 ലക്ഷം രൂപയും സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കുന്നതിന് സ്വന്തമായി ഒരു ട്രാൻസ്ഫോമറും ഡീസൽ ജനറേറ്ററും കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് റോഡ് വീതികൂട്ടൽ പ്രവൃത്തി നടന്നുവരികയാണ്. ഈ റോഡിൻ്റെ തുടർ വികസനത്തിനായി 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ക്യാമ്പസ് ഭിന്ന ശേഷി സൗഹൃദം ആക്കുന്നതിനുവേണ്ടി ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും കോളേജിൽ ക്രമീകരിച്ചിട്ടുണ്ട്.

ഇക്കണോമിക്സ് വിഷയത്തിൽ തുടർച്ചയായി യൂണിവേഴ്സിറ്റി റാങ്കുകൾ കോളേജിനു ലഭിക്കാറുണ്ട്. 2025ലെ ഫലം വന്നപ്പോൾ രണ്ടാം റാങ്ക് ഉൾപ്പടെ ആദ്യ പത്തിൽ നാല് റാങ്കുകൾ കുന്നമംഗലം ഗവൺമെന്റ് കോളേജ് വിദ്യാർഥികൾക്കാണ്.
ഈ വർഷം നാക് ഗ്രേഡിങ്ങിന് വിധേയമാവാൻ തയ്യാറെടുക്കുകയാണ് കുന്നമംഗലം ഗവൺമെൻറ് കോളേജ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!