ജോസ് കെ. മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ തങ്ങളില്ല; കാനം രാജേന്ദ്രന്‍

0
121

യുഡിഎഫില്‍ നിന്ന പുറത്താക്കിയ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ വരുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ഡിഎഫിനില്ലെന്നും ജോസ് കെ. മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ തങ്ങളില്ലെന്നും കാനം അറിയിച്ചു. നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ് എല്‍ഡിഎഫ്. ഇടതു നയമാണ് മുന്നണിയുടേത്. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ഡി എഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നിലപാടുള്ള പാര്‍ട്ടിയാണ് ജോസ് വിഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആളല്ല താനെന്ന് കാനം മറുപടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here