Trending

കോവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അഴിയൂർ സ്വദേശിയായ ഹാഷിം ( 62 )വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കിയ ഇയാൾ വിദേശത്ത് നിന്നെത്തിയ കാര്യം ആശുപത്രി അധികൃതരോട് മറച്ചു വെച്ചിരുന്നു. ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കൾ പറയാത്തതിനെ തുടർന്ന് ഇയാളെ ചികിൽസിച്ച മുഴുവൻ ഡോക്ടർമാരെയും ശുശ്രൂഷിച്ച നേഴ്സുമാരെയും നിരീക്ഷണത്തിലായിരുന്നു. എന്നാൽ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശങ്ക ഒഴിഞ്ഞു മാറി

കോഴിക്കോട് അഴിയൂർ സ്വദേശിയായ ഇയാൾ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മാഹിയിലെ ആശുപത്രിയിലേക്ക് എത്തുകയും. തുടർന്ന് തലശ്ശേരിയിലേക്ക് മാറ്റുകയുമായിരുന്നു. ഈ സമയം ഒന്നും തന്നെ ഇയാൾ നിരീക്ഷണത്തിൽ കഴിയുന്ന കാര്യം ബന്ധുക്കൾ പുറത്ത് പറഞ്ഞിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!