Kerala National

രാജ്യം കോവിഡ് ഭീതിയിൽ 24 മണിക്കൂറിനിടെ 265 മരണം 7964 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിൽ ആശങ്ക തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7964 പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 1,73,763 ആയി

ഇന്നലെ മാത്രം 265 പേർ മരണപ്പെട്ടു. മരണപ്പെട്ടവരുടെ എണ്ണത്തിലും ഇന്നലെയാണ് ഏറ്റവും അധികം ആളുകൾ രേഖപ്പെടുത്തുന്നത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 4,971 ആയി.

86,422 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും. ഡൽഹിയിൽ വെള്ളിയാഴ്‌ച 82 മരണം. 1,106 പുതിയ രോഗികൾ. ഇത്രയധികം രോഗികളും മരണവും രാജ്യതലസ്ഥാനത്ത്‌ ആദ്യമാണ്‌.
മഹാരാഷ്ട്രയിൽ 2,682 പുതിയ രോഗികളും 116 മരണവും. മരണം രണ്ടായിരം കടന്നു. ആകെ രോഗികൾ 62,000 കടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!