Trending

ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു

പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് കണ്ണഞ്ചേരിയില്‍ വെച്ച് പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബു, സിപിഒ ശരത് രാജന്‍ എന്നിവരെ ആക്രമിച്ചത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. നിരവധി ലഹരികേസുകളില്‍ പ്രതിയാണ് അര്‍ജാസ്. പൊലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇറച്ചിക്കടയില്‍ കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിന്തുടര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ പ്രതി ഓടുന്നതിനിടെ വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരി കേസുകള്‍ക്ക് പുറമേ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതിനും അര്‍ജാസിനെതിരെ കേസുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!