യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരണം.രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള അദ്ദേഹത്തിന്റെ കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന എണ്ണ ശുദ്ധീകരണവുമായി സംഭരംഭവുമായി ബന്ധപ്പെട്ട് വന്ന കാല താമസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണ മടഞ്ഞതെന്നുള്ള കാര്യം ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂർ അറിയിച്ചു. കമ്പനി മീറ്റിംഗിൽ പങ്കെടുക്കുന്നതിന് തൊട്ടു മുൻപായിരുന്നു മരണം.
ൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായ ഇദ്ദേഹം , മികച്ച സംരംഭകനുള്ള അവാർഡും നേടിയിട്ടുണ്ട്. നിരവധി പേർക്ക് അത്താണി ആയിരുന്നു അറയ്ക്കൽ ജോയ്. പലർക്കും നിലവിൽ പ്രവാസ കമ്പനികളിൽ ജോലി നൽകിയ ഇദ്ദേഹം ഒരു നാടിന് തന്നെ ആശ്വാസമായിരുന്നു.
യു എ ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം ലഭ്യമായാൽ ഉടൻ ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കും.