National News

ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്; അധ്യാപകന്റെ വെടിയേറ്റ് രണ്ട് സഹപ്രവത്തകർ മരിച്ചു

ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്. ഗോഡ്ഡയിലുള്ള സ്കൂളിൽ അധ്യാപകൻ നടത്തിയ വെടിവെപ്പിൽ രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം സ്വയം വെടി വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപകന്റെ നില ഗുരുതരമാണ്.
റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്ഗ്രേഡഡ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രവി രഞ്ജൻ എന്ന അധ്യാപകൻ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.ശബ്ദം കേട്ട് ബാക്കിയുള്ളവർ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ലൈബ്രറിയുടെ വാതിൽ തകർത്ത് അകത്തുകയറി. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. സുജാതയുമായി രവി അടുപ്പത്തിലായിരുന്നു. എന്നാൽ ആദേശ് സിംഗുമായി സുജാത അടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!