kerala

മലപ്പുറത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 35.8 കി.ഗ്രാം കഞ്ചാവ് പിടികൂടി:3 ബംഗാൾ സ്വദേശികൾ പിടിയിൽ

രണ്ടിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ബംഗാൾ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി. എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്താണ് മിലാൻ സിങ്ങും അനു സിങ്ങും ആദ്യം പിടിയിലായത്. 15.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരുടെ മൊഴി പ്രകാരം രാത്രി മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ വാടക ക്വാർട്ടേഴ്‌സിൽ നിന്നും 20 കിലോ കഞ്ചാവുമായി സജ് സിക്തർ പിടിയിലായി.മലപ്പുറം എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ ടി സിജു മോൻ, നിലമ്പൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ടി എച്ച് ഷഫീഖ്, അസിസ്റ്റന്‍റ് ഇൻസ്‌പെക്ടർ റെജി തോമസ്, പ്രിവന്‍റീവ് ഓഫീസർമാരായ വി സുഭാഷ്, പി എസ് ദിനേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ ആബിദ്, ഷംനാസ്, എബിൻ സണ്ണി, എയ്ഞ്ചലിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിലമ്പൂർ മേഖലയിലെ മൊത്ത കച്ചവടത്തിലെ വലിയ കണ്ണികളാണിവരെന്നാണ് സൂചന. മലപ്പുറം എക്‌സൈസ് കമ്മീഷണർ തുടരന്വേഷണം നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!