Kerala News

മുന്നാക്ക സംവരണത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നത: ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും മുന്നണിയില്‍ എതിര്‍പ്പ് ഉന്നയിക്കുമെന്നും ഐ.എന്‍.എല്‍

മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫില്‍ ഭിന്നത. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും യോജിക്കാനാവില്ലെന്നും വ്യക്തമാക്കി ഘടകകക്ഷിയായ ഐഎന്‍എല്‍ രംഗത്തെത്തി. എതിര്‍പ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ് ഭരണഘടനാനുസൃതമായ സംവരണം

ഇതിലൊരു പ്രശ്‌നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

പിന്നാക്ക സമുദായങ്ങളുടെ പേരില്‍ മുസ്!ലിം ലീഗ് ഉയര്‍ത്തുന്ന രാഷ്ട്രീയ അജണ്ടയുണ്ട്. ഇത്രയും കാലം കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണവുമായി മുന്നോട്ട് പോയപ്പോഴൊന്നും ഇല്ലാത്ത താത്പര്യം തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ലീഗ് ഉയര്‍ത്തുന്നത് തികച്ചും ഇടുങ്ങിയ രാഷ്ട്രീയ താത്പര്യമാണെന്നും അബ്ദുല്‍ അസീസ് വിമര്‍ശിച്ചു.

സംവരണ വിഷയത്തില്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച ചില മുസ്!ലിം നേതാക്കളോട് മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെ സംസാരിച്ചെങ്കിലും ആരെയും അനുനയിപ്പിക്കാനായില്ല. കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടനക്ക് അകത്ത് നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശക്തമായ പ്രതികരണവുമായി എസ്.എസ്.എഫും എസ്.വൈ.എസും രംഗത്ത് വന്നത്. തുടര്‍ന്നാണ് മുഖപത്രമായ സിറാജ് സര്‍ക്കാരിനെ എതിര്‍പ്പറിയിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സംവരണ വിഷയത്തില്‍ മുന്‍പൊരിക്കലും ഇടപെട്ടിട്ടില്ലാത്ത സമസ്ത ഇത്തവണ വിപുലമായ ആലോചനകളാണ് നടത്തുന്നത്. സംവരണം സംബന്ധിച്ച് പഠനം നടത്തിയവരുമായും നിയമ വിദഗ്ധരുമായുമെല്ലാം സംഘടന നിയോഗിച്ച സമിതി കൂടിക്കാഴ്ചകള്‍ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!