Trending

വ്യാപാരികൾ ബാബു മോനെ ആദരിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധിയായി അഞ്ചുവർഷം പൂർത്തിയാക്കി മികച്ച സേവനം കാഴ്ചവെച്ച എം.ബാബു മോനെ കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചത്. വ്യാപാരഭവനിൽ നടന്ന വളരെ ലളിതമായ ചടങ്ങിൽ പ്രസിഡണ്ട്ജൗഹർ ഭൂപതി ബാബു മോനെ പൊന്നാട അണിയിച്ച് ആദരിച്ച

പൊതുപ്രവർത്തകനായികടന്നു വന്ന ബാബുമോൻ സോക്കർ സ്പോർട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു., വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ട്രഷറർ, ജന:സിക്രട്ടി, പ്രസിഡൻ്റ് കോഴിക്കോട് ജില്ലാ യൂത്ത് വിങ്ങ് വൈസ് പ്രസിഡൻ്റ്, ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു., യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ട്രഷറർ, ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഇരുപത്തി മൂന്നാം വാർഡിൽ നിന്നും പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനത്തേക്ക് എത്തിയത്.
പിന്നിട് സംഘടനാ നേതൃത്വ രംഗത്ത് മാറുക യായിരുന്നു. വീണ്ടും വ്യാപാര രംഗത്ത് സജീവ പ്രവർത്തനം തുടങ്ങാനാണ് സാധ്യത.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ കെ ജൗഹർ, ജനറൽ സെക്രട്ടറി മുസ്തഫ സഫീന, ട്രഷറർ വിശ്വനാഥൻ നായർ, ജില്ലാ സെക്രട്ടറി പി കെ. ബാപ്പുഹാജി , വിനോദ് കുമാർ , അഷ്റഫ് , മഹിത എന്നിവർ നേതൃത്വം നൽകി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!