information News

അറിയിപ്പുകൾ

കിറ്റ്‌സിൽ കെ.മാറ്റ് സൗജന്യ പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org.

പ്ലസ് വൺ സയൻസ് ബാച്ചിൽ പ്രവേശനം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവന്തപുരം, ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗജന്യ അപേക്ഷകൾ സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് പ്രവേശനത്തിന് യോഗ്യത. വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാണ്. അവസാന തീയതി ഓഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: 9946476343.

പാലക്കാട് വ്യവസായിക ട്രൈബ്യൂണൽ സിറ്റിങ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ് ഓഗസ്റ്റ് 1, 2, 9, 16, 22, 23, 29, 30 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും. 5, 11 എന്നീ തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 19, 26 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും സിറ്റിങ് നടത്തും. തൊഴിൽ തർക്ക കേസുകളും, ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും സിറ്റിങ്ങിൽ പരിഗണിക്കും.

ഐസിഫോസ്സിൽ കരാർ നിയമനം

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA (Computational Linguistics /Linguistics) അല്ലെങ്കിൽ BTech (Circuit Branches) / BSc in Computer Science / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് ഓഗസ്റ്റ് 5ന് ഐസിഫോസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13, 9400225962.

യങ്ങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ യങ്ങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് (1990, ഓഗസ്റ്റ് 1ന് ശേഷം ജനിച്ചവർക്ക്) അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം. എട്ട് മാസക്കാലത്തേക്കാണ് (2023 മാർച്ച് വരെ) ഇന്റേൺഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്റ്റൈപ്പന്റായി നൽകും. ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ എന്നിവരുമായി സഹകരിച്ച് സർക്കാർ നടപ്പാക്കുന്ന പ്രിയോറിറ്റി പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ഐ.എം.ജിയുടെ ഒരു മാസത്തെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്‌ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഇന്റേൺസിനെ തെരഞ്ഞെടുക്കുന്നത്. വിശദമായ നോട്ടിഫിക്കേഷനായി http://kyla.kerala.gov.in/ykip സന്ദർശിക്കുക. www.reg.kyla.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് ആറിനു മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0471-2517437.

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിങ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന്റെ ഓഗസ്റ്റ് 6, 20 തീയതികളിൽ പീരുമേടും 2, 23, 30 തീയതികളിൽ പുനലൂരിലും മറ്റു പ്രവർത്തിദിനങ്ങളിൽ കൊല്ലത്തെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആസ്ഥാനത്തും സിറ്റിങ് നടത്തും. തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!