Local News

ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക ,സംരക്ഷണം ഉറപ്പാക്കുക; ദിവ്യംഗ യാത്ര നടത്തി നൗഷാദ് തെക്കയിൽ

ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഇവരുടെ ആവശ്യങ്ങൾ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുമായി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യ സഹ മന്ത്രി വി മുരളീധരനും നിവേദനം നൽകി കുന്ദമംഗലത്തെ മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ. .ഇതുമായി ബന്ധപ്പെട്ട് കേരളം മുതൽ ദൽഹി വരെ ദിവ്യംഗ യാത്ര നടത്തി തിരിച്ചെത്തിയ നൗഷാദ് തെക്കയിലിന് നാട്ടിൽ സ്വീകരണം നൽകി റിയാസ് കുന്ദമംഗലം,അഷ്‌റഫ് കായക്കൽ ,ഷാരൂൺ കുന്ദമംഗലം എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത് . ഭിന്നശേഷികരായ കുട്ടികളുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിനായുള്ള നിവേദനങ്ങൾ കേരളത്തിൽ നിന്നും ലഭിച്ച നിവേദനകളും തുടർന്ന് യാത്രയിൽ വിവിധ സംസ്ഥാനത്ത് നിന്ന് ശേഖരിക്കുകയും ചെയ്ത നിവേദനമാണ് രാഷ്ട്രപതിക്കും,പ്രധാന മന്ത്രിക്കും സമർപ്പിച്ചത്.

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി വരുമാനമാർഗം ഉണ്ടാക്കുക ,മാതാപിതാക്കൾ ഇല്ലാത്ത ഭിന്നശേഷികുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കുക ,ഇത്തരം കുട്ടികൾക്കിടയിലുള്ള പ്രമേഹ ബാധിതരെയും അവർക്ക് ആവിശ്യമായ ആരോഗ്യ സംരക്ഷണം ,വേണ്ട സഹായങ്ങൾ നൽകുക തുടങ്ങിയ ആവിശ്യങ്ങളുമായാണ് ഇദ്ദേഹം യാത്ര നടത്തിയത് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!