കോഴിക്കോട് : മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ കൊടും ക്രിമിനൽ മുജീബ് റഹ്മാൻ മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. പ്രതിയുമായി കൊടുവള്ളിയിലിലെ ജ്വല്ലറിയിൽ തെളിവെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന
ജ്വല്ലറി ജീവനക്കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുക്കം സി.ഐയും, എസ്, ഐമാരും പോലീസുകാരും ഉൾപ്പടെയുള്ള എല്ലാവരുടെയും പരിശോധനയാണ്. ഇന്നാണ് പരിശോധന നടന്നത്.