കൊച്ചി; കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരം. ചികിത്സയിൽ കഴിയുന്ന നാലുപേർക്കും ന്യുമോണിയ ബാധിതരാണെന്നുമാണ് വിവരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്.
മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽ ഉള്ളവരും പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ. ഇലഞ്ഞി സ്വദേശിയായ നാൽപത്തിരണ്ടുകാരൻ വാഹനാപകടത്തെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. പിന്നീട് നടത്തിയ കൊവിഡ് സ്രവ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് വ്യക്തമാവുകയായിരുന്നു
.

