National News

നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ കറുത്തവസ്ത്രം പാടില്ല: വിദ്യാർഥികൾക്ക് നിർദേശം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്കു നിർദേശങ്ങളുമായി ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളജുകൾ. നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുടെയും ഒപ്പ് യൂണിവേഴ്സിറ്റിക്ക് നൽകുമെന്ന് സക്കീർ ഹുസൈൻ കോളജ് അറിയിച്ചു.

ഹിന്ദു കോളജിലെ വിദ്യാർഥികൾക്കും കര്‍ശന നിര്‍ദേശമാണു കോളജ് അധികൃതർ നൽകിയിരിക്കുന്നത്. ‍നാളെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ കറുത്തവസ്ത്രം ധരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് അഞ്ചുദിവസത്തെ ഹാജര്‍ അധികം നല്‍കുമെന്നും കോളജ് അധികൃതർ അറിയിച്ചു.

ഡൽഹി യൂണിവേഴ്സിറ്റിയുടെ നൂറാം വാർഷികത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണു മോദി നാളെ ക്യാംപസിലെത്തുന്നത്. സന്ദർശനത്തിൽ പുതിയ മൂന്ന് കെട്ടിടത്തിന്റെ തറക്കല്ലിടും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെ എല്ലാ കോളജുകളിലും പരിപാടി ലൈവായി പ്രദർശിപ്പിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!