മുംബൈ: മലയാളിയായ പ്രധാനധ്യാപകൻ വിക്രമൻ ( 53 ) കുർളയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി. ഇന്ന് മരിച്ച അദ്ധ്യാപകൻ വിവേക് വിദ്യാലയ ഹൈസ്കൂൾ പ്രധാനാധ്യാപകനാണ്.ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
നിരവധി നഴ്സുമാർക്കുലപ്പടെ നിരവധി മലയാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് എത്തുന്ന ഇതര സംസ്ഥാന മലയാളികളിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവരാണ്.