Kerala News

ഹോസ്റ്റൽ സെക്യൂരിറ്റിയായ കോഴിക്കോട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു

കഞ്ചിക്കോട് ലേഡീസ് ഹോസ്റ്റൽ സെക്യൂരിറ്റിയായി പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി ജോണിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഹോസ്റ്റലിനകത്ത് കയറിയ ആളിനെ തടയുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതകി അയാളുടെ കയ്യിലുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അടി കൊണ്ട് നിലത്ത് വീണ സെക്യൂരിറ്റിയെ രണ്ടു മൂന്നു തവണ കൊലയാളി നിലത്തിട്ട് ശരീരഭാഗങ്ങളിൽ ആക്രമിച്ചു.

സംഭവ സ്ഥലത്ത് നിന്ന് കൊലയാളി കടന്നു കളഞ്ഞു. മോഷടിക്കാനായി കൊലയാളി അകത്ത് കടന്നതെന്നാവാം എന്നാണ് ആദ്യ നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇത്തരത്തിൽ ഹോസ്റ്റലിൽ ആളുകൾ കടന്നു കയറാൻ ശ്രമം നടത്തിയതിനെ തുടർന്ന് പരാതി നൽകിയിരുന്നതായി ഹോസ്റ്റലിൽ താമസിക്കുന്നവർ പറയുന്നു. ജീവനക്കാരനെ തലക്കടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഹോസ്റ്റൽ സി സി ടി വി യിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ ഉടനെ പിടികൂടുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!