Trending

‘തുടരും’ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍;ജൈതയാത്ര ‘തുടരും’

മോഹൻലാൽ ശോഭന താര ജോഡികളെ കേന്ദ്ര കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ബോക്‌സോഫീസില്‍ വന്‍ കളക്ഷനിലേക്ക് കുതിക്കുന്നു. മൂന്ന് ദിവസംകൊണ്ട് 69 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ സിനിമയുടെ നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയയും വിതരണക്കാരായ ആശിര്‍വാദ് സിനിമാസുമാണ്‌ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്.കേരളത്തില്‍നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് 20 കോടി രൂപയാണ്. ഞായറാഴ്ച എട്ടു കോടിയാണ് നേടിയത്. തിങ്കളാഴ്ച്ചയും കളക്ഷന്‍ ആറ് കോടിയില്‍ മുകളില്‍പോയി. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടിയും നേടി.മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക. ഏറെക്കാലത്തിനുശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!