Trending

കൊറോണ കാലത്തും കരുണയുടെ സ്‌നേഹപ്രഭ

ചാരിറ്റിയെ സ്‌നേഹിക്കുന്ന സ്‌നേഹപ്രഭ

തന്റെ സ്‌നേഹം കൊണ്ട് വിധിയെ പോലും കീഴടക്കി ഒന്നും തനിക്ക് തടസ്സമാവില്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് വെള്ളന്നൂരിലെ പുല്‍പ്പറമ്പില്‍ സ്‌നേഹപ്രഭ. തന്റെ പേരു പോലെ തന്നെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രഭ പരത്തി ചാരിറ്റിക്കായി ജീവിതെ മാറ്റിവെച്ച് നാടിന് മാതൃകയാവുകയാണ് ഈ വനിത. ജീവിതത്തിന്റെ പ്രധാന ലക്ഷ്യം മറ്റുള്ളവരുടെ ചിരിയും സന്തോഷവും കാണുക എന്നതായതിനാല്‍ തന്റെ ജീവിതം മുഴുവന്‍ ആ ലക്ഷ്യത്തിനായി മാറ്റിവെക്കുകയായിരുന്നു ഇവര്‍.

അഞ്ച് പെണ്‍മക്കളുള്ള കുടുംബത്തിലായിരുന്നു സ്‌നേഹപ്രഭ ജനിച്ചത്. വിവാഹ ശേഷം കെഎസ്എഫി ഏജന്റായും റേഷന്‍ കട നടത്തിയുമെല്ലാം മുന്നോട്ട് പോവുന്നതിനിടെ അഭിചാരിതമായിരുന്നു സ്‌നേഹപ്രഭയുടെ ചാരിറ്റി രംഗത്തിലേക്കുള്ള കടന്നുവരവ്. രോഗവുമായി മല്ലിട്ട് ഏറെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും കഴിയുന്ന ഒരു കുടുംബത്തിന്റെ അവസ്ഥയാണ് സ്‌നേഹപ്രഭയുടെ കരളലിയിച്ചു. ഇവരെ സഹായിച്ച്‌കൊണ്ട് ചാരിറ്റി രംഗത്തേക്ക് കടന്നുവന്നു. ശേഷം ജീവിതം ചാരിറ്റിക്ക് വേണ്ടിയാവുകയായിരുന്നു. എല്ലാ മാസവും പട്ടിണി പാവങ്ങള്‍ക്ക് കിറ്റ് എത്തിച്ചുനല്‍കിയും തകർന്ന വീടുകൾക്ക് അറ്റകുറ്റപണികൾക്ക് സഹായം നല്‍കിയും മു്‌ന്നോട്ട് പോയി. ബാത്റൂമില്ലാത്ത ഒരു കുടുംബത്തിന് സ്വന്തം തലച്ചുമടായി സാധനങ്ങളെത്തിച്ച് ബാത്ത്‌റൂം നിര്‍മിച്ച് നല്‍കിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ജീവിതത്തില്‍ വീണ്ടും ഒരു വഴിത്തിരിവ് വന്നു. ഒരിക്കല്‍ ഒരു ചാരിറ്റി പ്രവര്‍തത്തിന് പോകുന്നതിനിടെ കാലിന് പരുക്കേറ്റു. ആദ്യം നിസ്സാരമായി കണ്ടെങ്കിലും പിന്നെ കാലില്‍ ഓപ്പറേഷന്‍ വേണ്ടിവന്നു. രണ്ട് മാസത്തോളംറെസ്‌റ്റെടുക്കേണ്ടിവരുമെന്ന്ർ ഡോക്ടർമാർ പറഞ്ഞ. പഴയ പോലെ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാനാവാതെയായി. പക്ഷേ സ്‌നേഹപ്രഭ വിധിക്ക് മുന്നില്‍ തളരാന്‍ തയ്യാറായിരുന്നില്ല. ചാരിറ്റി പ്രവര്‍ത്തനത്തിനായി കോഴി ഫാമും വീട്ടിൽടൈലറിങ്ങ് ജോലിയും ആരംഭിച്ചു. ഇതില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ തുകയും ചാരിറ്റിക്കായി മാറ്റിവെച്ചു. ഒരുപാട് പേര്‍ പിന്തുണയുമായി എത്തിയതോടെ ഒറ്റക്ക് കഴിയാതെയായി. തുടര്‍ന്ന് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവര്‍ത്തനം വിപുലമാക്കി.

കൊറോണക്കാലത്ത് മുഴുവന്‍ സമയം വീട്ടില്‍ കഴിയുമ്പോള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തനിക്ക് കഴിയില്ലെന്ന വിഷമം ആയിരുന്നു സ്‌നേഹപ്രഭക്ക്. കാലിന്ന് ഓപറേഷൻ കഴിഞ്ഞ വിഷമം ഉണ്ടെങ്കിലും വീട്ടില്‍ നിന്ന് മാസ്‌കുകള്‍ തയ്‌ച്ചെടുത്ത് നൽകുന്നുണ്ട്.
ഭര്‍ത്താവും, മെമ്പർമാരും ആണ് സ്‌നേഹപ്രഭയുടെ ചാരിറ്റിയുടെ ഏറ്റവും വലിയ പ്രോത്സാഹനം. റിട്ടയേര്‍ഡ് മിലിറ്ററി ഉദ്യോഗസ്ഥനായ അദ്ദഹം ആര്‍ബിഐയില്‍ നിന്ന് വിരമിച്ചു.. രണ്ട് പെണ്‍മക്കളാണ്. മകള്‍ പ്രവീണ വസന്ത് ബുള്ളറ്റില്‍ ഇന്ത്യ മുഴുവന്‍ ഒറ്റക്ക് കറങ്ങി നാടിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിവാഹം കഴിഞ്ഞ് ചാണ്ഡീഗടില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ പ്രവിത വസന്ത് വിവാഹം കഴിഞ്ഞ് ദുബായിലാണ്. അധികമാരുംഅറിയാതെ സഹായ പ്രവർത്തനം നടത്തുന്ന സ്നേഹപ്രഭ ദൈവത്തിൻ്റെ കടാക്ഷവും സഹായമെത്തിയവരുടെ പ്രാർത്തന യുമാണ് പ്രതീക്ഷിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!