അസാധാരണ സാഹചര്യമുണ്ടെങ്കിലേ വിചാരണ കോടതി മാറ്റൂ;സ്വർണ്ണക്കടത്ത് കേസിൽ സുപ്രീം കോടതി

0
77

സ്വർണ്ണ കടത്ത് കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം.രാഷ്ട്രിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസുകൾ മാറ്റുന്നത് ഉചിതമല്ലെന്നും അസധാരണമായ സാഹചര്യം വിഷയത്തിൽ ഉണ്ടോ എന്ന് പരിശോധിച്ച് തിരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ശേഷിച്ച കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാൻ സുപ്രിംകോടതി നിർദേശം നൽകി.കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രണ്ട് സംസ്ഥാനത്തും രണ്ട് രാഷ്ട്രീയ പാർട്ടികളുടെ സർക്കാരുകളാണ് ഭരിക്കുന്നത്. കേസിൽ രാഷ്ട്രീയമായ വിഷയങ്ങൾ കൂടിയുണ്ടെന്നതിനാൽ വിശദമായി വാദം കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂ. അസാധാരണ കേസ് ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കേസില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here