Kerala Local National News

വിവാദ കാർഷിക നിയമങ്ങൾ: നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം

DilliChalo farmers' march: Now, government's turn to tremble- The New  Indian Express

കേന്ദ്ര സർക്കാരിൻറെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ  നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം. നവംബർ 26നും 27നും ഡൽഹിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചതിന്​ മുന്നോടിയായാണ്  സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ​ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതീയ കിസാൻ യൂനിയൻ, ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​  ‘ദില്ലി ചലോ മാർച്ച്’​.

പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകർ മാർച്ചിൽ പ​ങ്കെടുമെന്ന്​ കരുതുന്നതായി നേതാക്കൻമാർ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രാലയം പഞ്ചാബിൽ ചരക്ക്​ ട്രെയിനുകൾ ഉൾപ്പെടെ നിർത്തലാക്കിയത്​ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണെന്ന്​ കർഷക സംഘടനകൾ ആ​രോപിച്ചു. റെയിൽപാളത്തിലുള്ള കർഷകരുടെ പ്രതിഷേധം മുഴുവനായി അവസാനിപ്പിച്ചാൽ മാത്രമേ ചരക്കു ട്രെയിനുകൾ ഉൾപ്പെടെ പഞ്ചാബിൽ സർവിസ്​ നടത്തുവെന്ന്​ കേന്ദ്ര റെയിൽവേ മ​ന്ത്രാലയം അറിയിച്ചിരുന്നു.

ഒക്​ടോബർ 22ഓടെ പഞ്ചാബിൽ ട്രെയിൻ തടയൽ സമരം അവസാനിപ്പിച്ചിരുന്നു. അമൃത്​സറിന്​ സമീപം മാ​ത്രമാണ്​ ഇപ്പോൾ ചില പ്രതിഷേധക്കാർ പാസഞ്ചർ ട്രെയിനുകളും പവർ പ്ലാൻറുകളിലേക്കുള്ള ട്രെയിനുകളും തടയുന്നതെന്നും ക്രാന്തികാരി കിസാൻ യൂനിയൻ നേതാവും പഞ്ചാബിൽ പ്രതിഷേധങ്ങൾക്ക്​ നേതൃത്വം വഹിക്കുന്ന വ്യക്തിയുമായ ദർശൻ പാൽ പറഞ്ഞു.

ചരക്ക്​ ട്രയിനുകൾ എത്താതായ​തോടെ സംസ്​ഥാനത്ത്​ അവശ്യ സാധനങ്ങൾക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. വളവും മറ്റു ലഭിക്കാതെയായി. അതിനാലാണ്​ റെയിൽറോക്കോ സമരം അവസാനിപ്പിച്ചത്​. എന്നാൽ പ്രതിഷേധക്കാർക്ക്​ ചീത്തപ്പേര്​ നൽകാനാണ്​ ബി.ജെ.പിയുടെ ശ്രമം. ഇതിലൂടെ പഞ്ചാബിലെ ജനങ്ങളെയും കർഷകരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ പരിപാടികൾക്ക്​ നേതൃത്വം വഹിക്കുന്നതിനായി വി.എം. സിങ്​, ബൽബീർ സിങ്​ രാജേവാൾ, ഗുർനാം സിങ്​, രാജു ഷെട്ടി, യോഗേന്ദ്ര യാദവ്​ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

കാർഷിക നിയമങ്ങൾക്ക്​ പുറമെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം ഉയരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!