Local

കുന്ദമംഗലത്ത് തുടര്‍ക്കഥയായി ഗതാഗതക്കുരുക്ക്; പൊറുതിമുട്ടി ജനങ്ങള്‍

കുന്ദമംഗലം ടൗണില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടി ജനങ്ങള്‍. കോഴിക്കോട്-വയനാട് ദേശീയപാതയും മുക്കം-കുന്ദമംഗലം സംസ്ഥാനപാതയും സംഗമിക്കുന്ന കുന്ദമംഗലം ടൗണില്‍ അക്കാരണം കൊണ്ടുതന്നെ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. കുറേ കാലമായി ട്രാഫിക് പോലീസിനെ വലച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്. അത്യാവശ്യക്കാര്‍ക്കും ആംബുലന്‍സിനും പോലും കടന്നുപോവാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കോവിഡ് കാലമായതിനാല്‍ പൊതുവാഹനങ്ങള്‍ കുറവാണെങ്കിലും ആളുകള്‍ സ്വകാര്യവാഹനങ്ങള്‍ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ രാത്രികാലങ്ങളില്‍ നടത്താമെന്നിരിക്കേ പകല്‍ സമയങ്ങളില്‍ നടത്തുന്നതും തിരക്കിന് കാരണമാവുന്നുണ്ട്.

വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് കുന്ദമംഗലം ടൗണില്‍ സ്പര്‍ശിക്കാതെ പടനിലത്തുനിന്നും വരട്ട്യാക്കില്‍-ചെത്തുകടവ്-പെരിങ്ങളം വഴി കോഴിക്കോടേക്ക് പോകാന്‍ ബദല്‍ പാതാ സൗകര്യം ഉണ്ടായിട്ടും അധികൃതര്‍ ഇതൊന്നും കണ്ടമട്ടില്ല. അധികൃതരുടെ ഈ മെല്ലെപ്പോക്കില്‍ ബുദ്ധിമുട്ടിലാവുന്നത് ജനങ്ങളും ടൗണില്‍ ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!