Local News

ക്വാറിയിൽ വീണ് 15 വയസുകാരന് ദാരുണാന്ത്യം

ക്വാറിയിൽ വീണ് 15 വയസുകാരന് ദാരുണാന്ത്യം.

പെരുമണ്ണ പാറമ്മൽ അഭിലാഷിൻ്റെ മകൻ ആദർശ് (15 ) ആണ് മരിച്ചത്.കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിന് സമീപത്തെ ക്വാറിയിൽ അനിയനും സുഹൃത്തുക്കളുമൊത്ത് കളിക്കാൻ പോകവെയാണ് അപകടം നടന്നത്.കുട്ടിയുടെ അമ്മയും അമ്മയുടെ അമ്മയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി പോയതിന് ശേഷം കുട്ടികൾ സുഹൃത്തുക്കളുമായി പോയതായിരുന്നു. കഴിഞ്ഞ ദിവസം കുടുംബസമേതം ഇവർ ഇവിടേക്ക് പോയിരുന്നു.സമീപത്തെ തൊഴിലുറപ്പ് ജോലിക്കാർ ശബ്ദം കേട്ട് നോക്കുമ്പോഴാണ് അപകടം കാണുന്നത് തുടർന്ന് ഉണ്ടായ ഇടപെടലിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കുന്ദമംഗലം മെജസ്റ്റിക് കോംപ്ലക്സിൽ ജോലി ചെയ്യുന്ന രാമൻ കുട്ടിയുടെ മകനാണ് അഭിലാഷ് ഇതേ സ്ഥാപനത്തിൽ ജോലിക്കാരിയാണ് ‘അമ്മ സ്വപ്നയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!