Trending

ശ്രീനാരായണ ഗുരു, അയ്യങ്കാളി ജയന്തി ഇന്ന്: വിവിധ ആഘോഷ പരിപാടികളോടെ ആചരിക്കും

കേരള നവോത്ഥാന ചരിത്രത്തിലെ രണ്ട് മഹാന്മാരായ അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ജയന്തി ദിനമാണിന്ന്. ഇരുവരുടെയും ജയന്തി ഒരേ ദിവസം വരുന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയമായ യാദൃച്ഛികത കൂടിയാണ്.

സാമൂഹിക പരിഷ്കർത്താവും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായി പോരാടിയ നേതാവുമായിരുന്ന അയ്യങ്കാളിയുടെ ജന്മദിനമാണ് അയ്യങ്കാളി ജയന്തിയായി ആചരിക്കുന്നത്. വിദ്യാഭ്യാസത്തിനും സാമൂഹിക സമത്വത്തിനും വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ നിർണായകമായി.

ജാതീയ അസമത്വങ്ങൾക്കെതിരെ പ്രവർത്തിച്ച മഹാനായ സാമൂഹിക പരിഷ്കർത്താവും ആത്മീയ ഗുരുവുമായ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ശ്രീനാരായണ ഗുരു ജയന്തിയായി ആചരിക്കുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍ എന്ന ഗുരുസന്ദേശം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് വലിയ പ്രചോദനമായി.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയന്തി ആഘോഷങ്ങളും അനുസ്മരണ പരിപാടികളും നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!