കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ഉത്പ്പന്നങ്ങളുമായി മില്‍മ. സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് എന്നീ ഉത്പന്നങ്ങള്‍ മലബാര്‍ മില്‍മ പുറത്തിറക്കുന്നത്.ഇത് മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക് ഒരു പരിഹാരവുമാകുമെന്നാണ് അവകാശവാദം.
മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് പാലില്‍ ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ക്ഷീര കര്‍ഷര്‍ക്കും സുഗന്ധവിള കര്‍ഷകര്‍ക്കും പുതിയ വിപണി കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

