കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നാം തിയ്യതി ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എ ഫണ്ടായ 16 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കായുള്ള കാത്തിരിപ്പ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും നടക്കും.
സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടിയില്‍ പി.ടി.എ റഹീം എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ സ്വാഗതം പറയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ ത്രിതല പഞ്ചായത്തിന്റെ ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ഷൈജ വളപ്പില്‍ ചെയര്‍പേര്‍സണായും മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീന കരീം കണ്‍വീനറായും മറ്റ് ജനപ്രതിനിഥികളും മറ്റ് നാട്ടുകാരും ഉള്‍പ്പെടുന്ന സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
പരിപാടിയില്‍ പി.ടി.എ റഹീം എംഎവല്‍എയുടെ നിയോജക മണ്‍ഡല ആസ്ഥി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രഖ്യാപനവും നടക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനനുസരിച്ച് ബാക്കിയുള്ള പദ്ധതികളും തീരുമാനിക്കും.
www.bloggang.com
28th August 2019Howdy! Quick question that’s totally off topic. Do you know how to make your site mobile friendly?
My blog looks weird when viewing from my iphone.
I’m trying to find a template or plugin that
might be able to fix this problem. If you have any suggestions, please share.
Appreciate it!