കോഴിക്കോട് : കോവിഡ് നിരീക്ഷണത്തിൽ കഴിയവേ കുന്ദമംഗലത്ത് മരണപ്പെട്ട കാരന്തൂര്‍ പാറക്കടവ് വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദാലിയുടെ പരിശോധന ഫലം നെഗറ്റീവ്.നേരത്തെ കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ ബന്ധുവായിരുന്നു ഇദ്ദേഹം.
മരണം ശേഷം കോവിഡ് നടത്തിയ കോവിഡ് പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന് വ്യക്തമായത്. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച അസുഖം കൂടിയത് കാരണം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിരുന്നത്.തുടർന്നായിരുന്നു മരണം.
ഇദ്ദേഹത്തിന്റെ ബന്ധുക്കൾ കരിക്കാംകൊളത്ത് സ്വദേശികളായ റുഖിയാബിയും മകൾ ഷാഹിദയും കോവിഡ് ബാധിച്ച് മരണപ്പെട്ടതിന് തൊട്ടു പിന്നാലെ ഇദ്ദേഹത്തിന്റെ മരണവും ഏറെ ആശങ്ക ചെലുത്തിയിരുന്നു. അതേ സമയം കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇദ്ദേഹത്തിന്റെ ബന്ധുക്കളിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

