വയനാട് : ജില്ലയിൽ ആശങ്ക വർധിക്കുന്നു. തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരണം. 95 പേരെയാണ് നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കിയത് ഇതിൽ 42 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ അതീവ ജാഗ്രത പ്രദേശത്ത് തുടരുകയാണ്.
ഇന്നലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകിയിരുന്നു . നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്.