കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ പരിശോധന. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 200 പേരെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. ഇതിനായി ആവിശ്യമുള്ള തയ്യാറെടുപ്പുകൾ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സജ്ജീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ ശക്തമാക്കിയിരുന്നു, പതിമംഗലത്തെ ചില വാർഡുകളിലും, കാരന്തൂരിലെ ഇരുപത്തിയൊന്നാം വാർഡിലും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണകൂടം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം കുന്ദമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 6 പേർക്കും, പതിനൊന്നാം വാർഡിലും, പതിമൂന്നാം വാർഡിലും ഓരോ കേസ്സുകൾ റിപ്പോർട്ട് ചെയ്തിരുന്നു
പതിമംഗലത്തെ ഒരു കോവിഡ് രോഗിയുടെയും കാരന്തൂരിൽ രോഗം സ്ഥിരീകരിച്ച ബസ്സ് ഡ്രൈവറുടെയും സമ്പർക്ക പട്ടികയിൽ നിരവധി പേർ ഉൾപ്പെട്ടിരുന്നു. അതേ സമയം കോവിഡ് ബാധിച്ച് കാരന്തൂരിൽ റുഖിയാബിയും മകൾ ഷാഹിദയും മരണപ്പെട്ടിരുന്നു. കാരന്തൂര്‍ പാറക്കടവ് വാടകവീട്ടിലെ താമസിക്കുന്ന ഇവരുടെ ബന്ധു മുഹമ്മദാലിയും മരണപ്പെട്ടിരുന്നു നിരീക്ഷണത്തിൽ കഴിയവെയാണ് മരണം. ഇവരുടെ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം വരാനിരിക്കുകയാണ്.