Trending

ഡോ. പി പുകഴേന്തി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനായി ചുമതലയേറ്റു

തിരുവനന്തപുരം: ഡോ. പി പുകഴേന്തി ചീഫ് വൈൽഡ് ലൈഫ് വാർഡനായി ചുമതലയേറ്റു. 1996 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഉദ്യോഗസ്ഥനാണ്.

വനപരിപാലന രംഗത്തും ഭരണനിർവഹണത്തിലും ഒരുപോലെ മികവ് തെളിയിച്ചു.
തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ നിന്ന് ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഡെറാഡൂണിലെ എഫ്.ആർ.ഐ (FRI) സർവകലാശാലയിൽ നിന്ന് വന ജൈവവൈവിധ്യ പരിപാലനത്തിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

പാലക്കാട് പറമ്പിക്കുളം ടൈഗർ റിസർവിൽ വൈൽഡ് ലൈഫ് വാർഡനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് നിലമ്പൂർ, കോന്നി, തിരുവനന്തപുരം വനം ഡിവിഷനുകളിൽ ഡി.എഫ്.ഒ ആയും തിരുവനന്തപുരത്ത് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ്) ആയും സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (കൊല്ലം) ആയും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ മലബാർ, തിരുവിതാംകൂർ മേഖലകളിൽ തേക്കുതോട്ടങ്ങളുടെ ശാസ്ത്രീയ പരിപാലനത്തിൽ വിപുലമായ അനുഭവസമ്പത്തുണ്ട്.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കായിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. 2015 ൽ കേരളത്തിൽ നടന്ന 35-ാമത് ദേശീയ ഗെയിംസിന് നേതൃത്വം നൽകി. മെഡൽ പട്ടികയിൽ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഘാടന മികവ് വലിയ പങ്കുവഹിച്ചു.
മിൽമയുടെ (MILMA) മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള പുകഴേന്തി ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ എന്ന നിലയിൽ, ഗോത്രവർഗ്ഗക്കാരുടെ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ട് നിരവധി നൂതന പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി.
കേരള വനം-വന്യജീവി വകുപ്പിൽ ഫിനാൻസ്, ബജറ്റ്, സോഷ്യൽ ഫോറസ്ട്രി, ഐ.ടി വിഭാഗങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!