ചുരുളിക്കൊമ്പന്‍ എന്ന പിടി-5 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി.ഇന്ന് പുലര്‍ച്ചയോടെയാണ് ആന ജനവാസ മേഖലയില്‍ എത്തിയത് .വാളയാര്‍ ആറ്റുപയില്‍ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചെന് നാട്ടുകാര്‍ ആരോപിച്ചു. 8 മണിയോടെ ആനയെ വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്ന് വാളയാര്‍ വനത്തിലേക്ക് തുരത്തി.
അതേസമയം അട്ടപ്പാടിയിലും കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പൊമ്മിയമ്പടി സ്വദേശി ഗണേഷ് കുമാറിന്റെ വീട്ടിലാണ് ആന കയറിയത്. ഇന്ന് പുലര്‍ച്ചെ 12.30നാണ് ആനയെത്തിയത്. ഗേറ്റ് തള്ളി തുറന്നു അകത്തു കയറിയ ആന കൃഷി നാശവും ഉണ്ടാക്കിയതായാണ് വിവരം. ആനയെ വനംവകുപ്പ് കാട് കയറ്റി
വയനാട് ചിരാലില്‍ പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടില്‍ പുലിയുടെ ആക്രമണം ഉണ്ടായത്. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.