News ukrain russia war

ഉക്രൈനിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: 16 മരണം, 59 പേര്‍ക്ക് പരിക്ക്

ഉക്രൈന്‍ നഗരമായ ക്രിമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മിസൈലുകള്‍ പതിക്കുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ മാളില്‍ ഉണ്ടായിരുന്നതായി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. മാള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. മാളില്‍ തീ പടരുന്നതിന്റേയും രക്ഷാ പ്രവര്‍ത്തനത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. റഷ്യയില്‍ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

മാളില്‍ തിരക്കുള്ള സമയം കൃത്യമായി മനസ്സിലാക്കി മുന്‍കൂട്ടി പദ്ധതിയിട്ട മിസൈല്‍ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. കപ്പല്‍വേധ മിസൈലുകളായ കെഎച്ച്- 22 ആണ് പതിച്ചതെന്നും തെക്കന്‍ റഷ്യയിലെ കീസ്‌ക്കില്‍ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് ഉക്രൈന്‍ വ്യോമായന മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ നടത്തിയ ആക്രമണത്തെ ‘മ്ലേച്ഛമായ ആക്രമണം’ എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!