തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും. ഉറവിടമില്ലാത്ത രോഗ ബാധിതർ ജില്ലയിലുള്ളത് ആശങ്ക ഉയർത്തുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. എന്നാൽ നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ലായെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് മന്ത്രി അറിയിച്ചു. നിർദേശങ്ങൾ പാലിക്കാത്ത ചില കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .

