സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയിട്ടും കലാകാരന്മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പലരും അറിയുന്നില്ല. 50 വയസ്സ് തികഞ്ഞ കലാ സാഹിത്യ പ്രവര്‍ത്തകര്‍ക്കാണ് കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ പലര്‍ക്കും ഇതിനെപ്പറ്റി അറിവോ ധാരണയോ ഇല്ല. അവശ നിലയിലും മറ്റും കഴിയുന്ന അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നഷ്ടമാവുന്നുണ്ട്.
വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്തവര്‍ പ്രായവും കലാ വൈദഗ്ദ്യം തെളിയിക്കുന്ന രേഖയും സഹിതം സാംസ്‌കാരിക വകുപ്പിന്റെ വിലാസത്തില്‍ സമര്‍പ്പിച്ചാല്‍ മതി.