National News

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർത്ഥിച്ച യുവാവിനെതിരെ പോലീസ് കേസ്

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്. നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ കേസിന്റെ വിവരം അറിയിച്ചത്.ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്ന സന്ദേശം യോഗി ആദിത്യനാഥ് ആശുപത്രികള്‍ക്ക് നല്‍കിയതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഓക്സിജന്‍ സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്നും യു.പി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടാനാണ് പൊലീസിന് യോഗി നിര്‍ദേശം നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!