Kerala News

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1543 പുതിയ രോഗ ബാധിതർ അകെ മരണം 934

ന്യൂ ഡൽഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1543 പുതിയ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 29,435 ആയി വർധിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണെന്നാണ് ഈ കണക്കുകൾ വ്യക്താക്കുന്നത്. 62 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത്. മരണ സംഖ്യ രാജ്യത്ത് ഇതോടെ 934 ആയി.

6869 പേരാണ് രോഗം ബേധമായി ആശുപത്രി വിട്ടത് . രോഗമുക്തി നേടിയവരുടെ ശതമാന കണക്ക് രാജ്യത്ത് 23.33 ആണ്. അതെ സമയം ആരോഗ്യ പ്രവർത്തകരായ 33 പേർക്ക് രോഗം പടരുന്നതായി കണ്ടെത്തി. 23 നേഴ്സുമാരും 2 ഡോക്ടർമാരും ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെങ്കിലും രോഗം വ്യാപിക്കുകയാണ്. മലയാളികൾ അടങ്ങിയ ആരോഗ്യ പ്രവർത്തകർ ഇക്കാര്യത്തിൽ ആശങ്കയിലാണ്

അതേ സമയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് കേരളമെങ്കിലും നിലവിൽ ജാഗ്രത തുടരേണ്ടതുണ്ട്. കഴിഞ്ഞ രോഗമുക്തി നേടിയ 11 പേരുടെ കണക്കുകൾക്കൊപ്പം രോഗം പിടിപെട്ടവരുടെ കണക്കും ഒപ്പത്തിനൊപ്പം എത്തി. ഇടുക്കിയും,കോട്ടയവും പുതിയ റെഡ് സോണുകളായി പ്രഖ്യാപിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!