Kerala

രാഹുലിന് ‘കട്ട സപ്പോർട്ട്’: വയനാട്ടിൽ അണയാതെ പ്രതിഷേധം

കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയിൽ വയനാട്ടിൽ പ്രതിഷേധം തുടരുന്നു. ‘രാജ്യത്തിനൊപ്പം രാഹുലിനൊപ്പം’ എന്ന സന്ദേശവുമായി വയനാട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കൽപ്പറ്റ ടൗണിൽ ‘സമരരാത്രി’ എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് സമാപിച്ചു.

പന്തം കൊളുത്തി നടത്തിയ പ്രകടനത്തിന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം പി നവാസ്, ജനറൽ സെക്രട്ടറി ഇൻചാർജ് സി എച്ച് ഫസൽ, ട്രഷറർ ഉവൈസ് എടവെട്ടൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. കൽപ്പറ്റയിൽ പീപ്പിൾസ് മാർച്ച് എന്ന പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗും വൻ പങ്കാളിത്തത്തോടെ സമരരാത്രി സംഘടിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!