Entertainment News

കടുവയെ കളിപ്പിച്ച് വീഡിയോ പങ്കുവെച്ച് സന്താനം;സോഷ്യൽ മീഡിയയിൽ വിമർശനം

തമിഴ് സിനിമാസ്വാദകരുടെ പ്രിയ താരം സന്താനം ഒരു കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.കഴിഞ്ഞദിവസമാണ് കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഇതിന്റെ പേരാണ് പുലിവാൽ പിടിക്കുന്നത് എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരാധകര്‍ക്ക് തെറ്റായ സന്ദേശം ആണ് നടന്‍ നല്‍കുന്നതെന്നും ആളുകള്‍ വിമര്‍ശിച്ചു. ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!