
കേന്ദ്രസർക്കാരിെൻറ കാർഷിക നയങ്ങൾക്കെതിരായ ‘ഡൽഹി ചലോ’ കർഷക മാർച്ചിൽ ഇന്നും സംഘർഷം. ഡൽഹി -ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.കർഷകർ രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നതോടെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ ഡൽഹി പൊലീസ് സർക്കാറിനോട് അനുമതി തേടി. ഒമ്പതോളം സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാനാണ് പൊലീസിെൻറ നീക്കം.

