Local News

കണ്ണഞ്ചിപ്പിക്കും കോടഞ്ചേരിയിലെ ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രം

പച്ചപ്പുല്ലിന്റെ പരവതാനി നിറഞ്ഞ മുറ്റം, ചുവന്ന ഇഷ്ടികകളില്‍ പണിത മനോഹരമായ കെട്ടിടം, കോടഞ്ചേരിയിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം ആരുടെയും കണ്ണഞ്ചിപ്പിക്കും. വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്താണ് ഈ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, മറ്റു പൊതുശുചിമുറികള്‍, മുലയൂട്ടല്‍ കേന്ദ്രം, വിശ്രമകേന്ദ്രം, നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന സൗകര്യം, ഇരിപ്പിടം, പൂന്തോട്ടം എന്നിവയാണ് ശുചിത്വ മിഷന്റെ ‘ടേക് എ ബ്രേക്ക്’ ന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുള്ളത്. മികച്ച ഡിസൈനില്‍ മനോഹരമായ ചെറു പൂന്തോട്ടത്തോടു കൂടി ക്രമീകരിച്ചിട്ടുള്ള വിശ്രമ കേന്ദ്രം പരിപാലിക്കുന്നത് പഞ്ചായത്ത് ഹരിതകര്‍മ്മസേനയാണ്.

പഞ്ചായത്തിന്റെ വിവിധ ഫണ്ടുകളില്‍ നിന്നായി 31 ലക്ഷം രൂപ ചെലവിലാണ് ടേക് എ ബ്രേക്ക് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണെന്നും ഇതിനോട് ചേര്‍ന്ന് പുതിയ റെസ്റ്റോറന്റ് കൂടി ആരംഭിക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് എഞ്ചിനീയര്‍ അരുണ്‍ചന്ദാണ് കേന്ദ്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കി പദ്ധതി നിര്‍വ്വഹണം നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!