കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ് കൂറുമാറിയത്. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി.
കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി മാറിയിരുന്നു. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ അഭയുടെ കേസ് ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.