കുന്ദമംഗലം : കേരഗ്രാമം പദ്ധതിയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2020-21സാമ്പത്തിക വര്‍ഷത്തില്‍ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് വളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കല്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ
വിവിധതരം പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തുക.
കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും കുന്ദമംഗലത്തിന് പുറമെ തിരുവള്ളൂര്‍, കൂരാച്ചുണ്ട്, കുരുവട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

