കുന്ദമംഗലം; ; കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ ബന്ധുവും മരണപ്പെട്ടു. കാരന്തൂര്‍ പാറക്കടവ് വാടകവീട്ടില്ഡ താമസിക്കും മുഹമ്മദാലി ആണ് മരണപ്പെട്ടത്. ഇയാളുടെ ശ്രവം കോവിഡ് പരിശോദനക്കായ് അയച്ചിട്ടുണ്ട്. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച അസുഖം കൂടിയത് കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
റുഖിയാബിയുടെ മകള്‍ ഷാഹിദ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
അതേ സമയം ഇദ്ദേഹം താമസിക്കുന്ന വാർഡിൽ മറ്റൊരു വ്യക്തിക്ക് കൊവിഡ് പരിശോധന ഫലം പോസിറ്റീവയത് കാരണം ഈ വാർഡ് കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.