തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണം വർധിച്ച് വരുന്നു. സംസ്ഥാനത്ത് അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയൻ (61), ആലപ്പുഴ ജില്ലയിൽ കൊല്ലക്കടവ് സ്വദേശി സൈനുദ്ദീനാ (65), വെള്ളിയാഴ്ച മരിച്ച മലപ്പുറം തുവ്വൂർ സ്വദേശി ഹുസൈൻ (65) കഴിഞ്ഞ ദിവസം മരിച്ച ശാരദയ്ക്കും (76) ഇന്ന് രാവിലെ മരണമടഞ്ഞ കുത്തിയതോട് സ്വദേശിനി പുഷ്‌കരിക്കുമാണ് (80) കൊവിഡ് സ്ഥിരീകരിച്ചു.
മമ്മട്ടികാനം സ്വദേശി സിവി വിജയൻ അർബുദ ബാധിതനായിരുന്നു ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിക്കുന്നത്. കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് മാത്രം ജില്ലയിൽ 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോറ്റെ ജില്ലയിലെ ആകെ മരണം 10 ആയി
വെള്ളിയാഴ്ച മരിച്ച മലപ്പുറം തുവ്വൂർ സ്വദേശി ഹുസൈൻ (65) വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

