ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇന്ത്യ നല്‍കിയ ധാര്‍മ്മിക പിന്തുണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാന്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇറാനിയന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചത്.
‘ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും, ഈ ഐക്യദാർഢ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക, നാഗരിക, മാനുഷിക ബന്ധങ്ങളിൽ വേരൂന്നിയതാണ്, ഇത് സമാധാനം, സ്ഥിരത, ആഗോള നീതി എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും ‘ എന്നാണ് പ്രസ്താവന. ‘ജയ് ഇറാൻ – ജയ് ഹിന്ദ് ‘ എന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.