Trending

ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് വൻ ലഹരി വേട്ട;നൂറോളം LSD സ്റ്റാബുകളും , ഹാഷിഷ് ഓയിലുമായി രണ്ട് ബിരുദ വിദ്യാർത്ഥികൾ പിടിയിൽ

ലഹരി വിരുദ്ധ ദിനത്തിൽ നൂറോളം LSD സ്റ്റാബുകളും , ഹാഷിഷ് ഓയിലുമായി രണ്ട് ബിരുദ വിദ്യാർത്ഥികൾ അറസ്റ്റിലായി. കോട്ടയം സ്വദേശിയും; ഇപ്പോൾ ആലപ്പുഴ അരൂറിൽ താമസിക്കുന്ന തൈ കടവിൽ ഹൗസിൽ മിഥുൻരാജ് (22) ആലപ്പുഴ സ്വദേശി അരൂർ വാതേടത്ത് ഹൗസിൽ അഭിഷേക് (21) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ ശ്രീസിത സി.എസി ൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.

ഇവരിൽ നിന്നും 1.690 ഗ്രാം തൂക്കം വരുന്ന നൂറോളം LSD സ്റ്റാബുകളും ,1.200 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. . മിഥുൻരാജ് BCA , സൈബർ സെക്യൂരിറ്റി കോഴ്സ് വിദ്യാർത്ഥിയും , അഭിഷേക് ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി വിദ്യാർത്ഥിയുമാണ്. മിഥുൻരാജ് കോട്ടയത്തു നിന്നും അരൂറിൽ താമസിക്കാൻ വന്നതിലാണ് രണ്ട് പേരും സുഹൃത്ത് കളായത്. പിന്നീട് സൗഹൃദം വളർന്ന് ചെറിയ തോതിൽ ലഹരി ഉപയോഗിച്ച് തുടങ്ങിയ ബന്ധം ഇപ്പോൾ ലഹരികടത്ത് വരെ എത്തി നിൽക്കുന്നു. ആലപ്പുഴയിൽ നിന്നും വന്ന് കോഴിക്കോട് എത്തി ലഹരി കൈപ്പറ്റി തിരിച്ച് പോകുമ്പോഴാണ് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ വച്ച് ഇവർ ഡാൻസാഫിൻ്റെ വലയിലായത്. ഡിജെ പാർട്ടികളിൽ ആൺകുട്ടികളും പെൺകുട്ടികളും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റിയ മാരക ലഹരി മരുന്നായ LSD സ്റ്റാബിന് വിദ്യാർഥികൾക്കിടയിൽ ഡിമാൻ്റ് കൂടുതലാണ്. പിടി കൂടിയ സ്റ്റാബിന് ചില്ലറ വിപണിയിൽ രണ്ട് ലക്ഷം രൂപ വരും

പിടികൂടിയവർക്ക് ലഹരി എത്തിച്ച് കൊടുത്തവരെ പറ്റിയും ഇവർ ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും ലഹരി മാഫിയ ശ്യംഖലയിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ച് അന്വേക്ഷണം ഊർജ്ജിതമാക്കാനാണ് പോലീസിൻ്റെ തീരുമാനം.
ഡാൻസാഫ് എസ് ഐ മാരായ മനോജ് എടയേടത്ത് ,എസ് ഐ അബ്ദുറഹ്മാൻ. കെ ,,എസ് സി പി ഒ അഖിലേഷ്, സുനോജ് കരയിൽ, സരുൺകുമാർ പി കെ,ശ്രീശാന്ത് എൻ കെ,, ലതീഷ് എം.കെ ,അതുൽ ഇ വി, തൗഫീഖ് ടി കെ, അഭിജിത്ത് പി, ദിനേഷ് പി കെ , മുഹമ്മദ് മഷ്ഹൂർ കെ എം . ടൗൺ സ്റ്റേഷനിലെ എസ് ഐ മാരായ സുലൈമാൻ , കിരൺ , മുഹമ്മദ് സബീർ, എസ് സി പി ഒ പ്രസാദ് , ജലീൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!