Local News

പാവപ്പെട്ടവരുടെ ഭക്ഷണമായ മില്ലാറ്റിനെ ജനിതകമാറ്റം വരുത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം; എം കെ രാഘവൻ എംപി

പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്ന മില്ലറ്റിനെയും ജനിതക മാറ്റം വരുത്തി വിഷമയമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് എം കെ രാഘവൻ എംപി അഭിപ്രായപ്പെട്ടു.
കേരള ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷനും മലബാർ മില്ലറ്റ് ക്ലബ്ബും ചേർന്ന് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഹാരത്തെ വിഷമയമാക്കുകയും കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുകയും ചെയ്യുന്നത് തടയാൻ കഴിയുന്നില്ലെങ്കിൽ അതീവ ഗുരുതരമായ ദുരവസ്ഥയിലേക്ക് സമൂഹം എത്തും. രോഗങ്ങൾ വരാതെ പ്രതിരോധിക്കാൻ സാധിക്കുന്നതും രോഗങ്ങളെ അകറ്റാൻ സാധിക്കുന്നതും മാത്രമല്ല കാലാവസ്ഥ പ്രതിസന്ധികളെ ചെറുക്കാനും പ്രാപ്തിയുള്ളവയാണ് മില്ലറ്റുകൾ എന്ന് നാം മനസിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോക്ടർ വേണുഗോപാലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DMO ഡോക്ടർ പി. സി. ജെസ്സി മുഖ്യാതിഥിയായിരുന്നു. പിടി ജോൺ വിഷയാവതരണം നടത്തി.
ഫിനിഷ കോർപ്പറേഷൻ കൗൺസിലർ ഡോക്ടർ.സനൽകുമാർ , പ്രസിഡന്റ് കേരള ആയുർവേദിക് കോപ്പറേറ്റീവ് സൊസൈറ്റി ഡോക്ടർ ഷഹീർ അലി , ഡോക്ടർ ആര്യ മിത്ര എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിൽ ഡോക്ടർ മുഹമ്മദ് കുഞ്ഞി KFR| , ദീപാലയം ധനപാലൻ അട്ടപ്പാടി
പി കെ ലാൽ. കേരള മില്ലറ്റ് മിഷൻ , പിജെ മാത്യു പ്രകൃതി ചികിത്സകൻ എന്നിവർ ക്ലാസെടുത്തു. അട്ടപ്പാടിയിൽ നിന്നുള്ള സോഫിയയും കാർത്തിക്കും മില്ലറ്റുകൾ കൊണ്ടുള്ള വിവിധ ഭക്ഷണങ്ങളുടെ പാചക ക്ലാസും നടത്തി.

മില്ലറ്റ് കൃഷിയും ഉപയോഗവും വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകളും ആയി സഹകരിച്ച് പ്രവർത്തിക്കാൻ മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് ചാപ്റ്റർ യോഗം തീരുമാനിച്ചു. ദിനേശ് മണാശ്ശേരിയെ കോഡിനേറ്ററായി തെരഞ്ഞെടുത്തു. സംസ്ഥാന ചീഫ് കോർഡിനേറ്റർ പി.കെ. ലാൽ അദ്ധ്യക്ഷനായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!