
കുന്ദമംഗലം: നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.അമീൻ നയിക്കുന്ന സാഹോദര്യ പദയാത്ര പടനിലത്തു നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വരട്ടിയാക്ക് അങ്ങാടിയിൽ സമാപിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എ.പി വേലായുധൻ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇൻസാഫ് പതിമംഗലം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ പി ഉമർ, എഫ് ഐ ടി യു മണ്ഡലം കൺവീനർ സലീം കെ സി, ഫ്രട്ടേണറ്റി മണ്ഡലം പ്രതിനിധി മുഹമ്മദ് റൻതീസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ കെ അബ്ദുൽഹമീദ് സ്വാഗതവും പടനിലം യൂണിറ്റ് പ്രസിഡണ്ട് കാസിം പടനിലം നന്ദിയും പറഞ്ഞു.വിവിധ കേന്ദ്രങ്ങളിൽ എം പി അബൂബക്കർ, സി അബ്ദുൽ ഹയ്യ്, അബ്ദുൽ ഖാദർ, ഇ പി ലിയാക്കത്ത് അലി, എം സി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ഇ അമീൻ, ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത്, കെ എസ് ടി എം ജില്ലാ പ്രസിഡണ്ട് എം പി ഫാസിൽ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം തൗഹീദ അൻവർ, മണ്ഡലം വൈസ് പ്രസിഡണ്ട് എം എ സുമയ്യ, പഞ്ചായത്ത് കമ്മിറ്റി ജോയിൻ സെക്രട്ടറി എം പി അഫ്സൽ എന്നിവർ സംസാരിച്ചു.

