Trending

ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു

കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും പഠന കേന്ദ്രങ്ങളും നിർമിക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ കേരളത്തിലെ മർകസ് സ്ഥാപനങ്ങളിൽ ഇതര സംസ്ഥാനക്കാർക്ക് കൂടുതൽ പ്രവേശനം നൽകുന്നതിനുള്ള നടപടി ക്രമങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ച സ്വകാര്യ യൂണിവേഴ്‌സിറ്റിയുടെ സാക്ഷാത്കാരത്തിനും മർകസ് അൻപതാം വാർഷികത്തിനുമുള്ള പ്രാഥമിക പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജാമിഅ മർകസ്, സമന്വയ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സ്‌കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കാനും സംരംഭകത്വ പരിശീലനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!