Trending

പഹൽഗാം ഭീകരാക്രമണം; രണ്ട് വീടുകൾ കൂടി തകർത്തു; 175 പേർ കസ്റ്റഡിയിൽ

ജമ്മുകാശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകർത്തു. ഭീകരൻ ഫാറൂഖ് അഹ്മദ് തട്‌വയുടെ പാക് അധീന കാശ്‌മീരില കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് തകർത്തത്. ഇതോടെ സുരക്ഷാസേന തകർത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ വ്യാഴാഴ്‌ചയും അഞ്ച് പേരുടെ വീടുകൾ വെള്ളിയാഴ്‌ചയും തകർത്തിരുന്നു. ഇന്നലെ നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.7 ഭീകരവാദികളുടെ വീടുകൾ ഇതുവരെ തകർത്തു. ശ്രീനഗറിൽ ഭീകരവാദ ബന്ധമുള്ള 60 ലേറെ പേരുടെ വീടുകളിൽ റെയ്‌ഡ്‌ നടത്തി. അനന്ത്നാഗിൽ ഭീകര വാദ ബന്ധമുള്ള 175 പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ കുപ്വാരയിൽ സാമൂഹിക പ്രവർത്തകന് നേരെ ഭീകരർ വെടിയുതിർത്തു. ഗുലാം റസൂൽ മഗ്രെക്ക് ആണ് വെടിയേറ്റത്. ശനിയാഴ്ച ഗുലാം റസൂൽ മഗ്രെയുടെ വസതിയിൽ എത്തിയാണ് വെടിയുതിർത്തത്. പരിക്കേറ്റ ഗുലാം റസൂൽ മഗ്രെയെ ആശുപത്രിയിലേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!